ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2014, ജൂലൈ 8, ചൊവ്വാഴ്ച

പരസ്യങ്ങള്‍ പറയാതെ പറഞ്ഞുപോവുന്നത്.

പരസ്യങ്ങള്‍
നമ്മളില്‍
വലിയ സ്വാധീനം
ചെലുത്തുന്നുണ്ട്.
പക്ഷേ,
ചിലപ്പോഴെങ്കിലും
ചില കഥാപാത്രങ്ങള്‍
അത് പരസ്യത്തിലായാലും
നമ്മെ വല്ലാതെ
വെറുപ്പു പടര്‍ത്താറുണ്ട്.
അത്തരത്തിലൊരു
കഥാപാത്രമായാണ്
എനിക്ക്
എയര്‍ടെല്‍ മണിയുടെ
പരസ്യത്തിലുള്ള
പരിഹസിക്കാന്‍ മാത്രമറിയുന്ന
താനെന്തോ ആണെന്ന ഭാവം
കൊണ്ടുനടക്കുന്ന അച്ഛന്‍.
അത്തരമൊരു അച്ഛന്‍ ഉള്ള
കുടുംബത്തില്‍ ജീവിച്ചുപോവുന്ന കുട്ടി
എങ്ങനെയാണ്
അങ്ങനെ
കേടുവരാതെ പോകുന്നത്...

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

സദാചാരപോലീസ്

      സദാചാര പോലിസിനെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വളഞ്ഞു നിന്ന് ആക്രമിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇടതു സഖാക്കളായിരുന്നു. നിര്‍ഭാഗ്യവശാല്‍ നാട്ടുകാരെ വളഞ്ഞു നിന്നാക്രമിക്കുന്ന ഈ സദാചാര പോലിസിന് തുടക്കം കുറിച്ചത് യഥാര്‍ഥത്തില്‍ ഈ ഇടതു സഖാക്കള്‍ തന്നെയല്ലേ എന്നത് ഇവിടെ ആലോചിക്കേണ്ടതുണ്ടെന്നു ഓര്‍ക്കുന്നത് നന്ന്. 
       രാജ് മോഹന്‍ ഉണ്ണിത്താനും അബ്ദുല്ലക്കുട്ടിക്കും എതിരെ പാഞ്ഞവര്‍ തുടക്കം കുറിച്ചത് വിനാസകരമായ ഈ  പ്രസ്ഥാനത്തിനാണെന്ന് പറയാതെ വയ്യ. അതുകൊണ്ട് തന്നെ രാഷ്ട്രീയ മൈലേജ്‌  സൃഷ്ടിക്കാന്‍ ഓടിപാഞ്ഞവര്‍ ഇന്ന് നാടിനെ പിറകോട്ടു നയിക്കുന്ന ഒരു പ്രസ്ഥാനത്തിന് വിത്തുകള്‍ പാകി എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. 
  ഇത്തരം വിഡ്ഢിത്തങ്ങളില്‍ നിന്ന് ഇനിയെങ്കിലും ഒഴിഞ്ഞു നില്‍ക്കണമെന്ന് അഭ്യര്‍ത്തിക്കുന്നു. കാരണം നിങ്ങളില്‍ നിന്ന് ഇവര്‍ ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്.  അത് നമുക്ക് മറക്കാതിരിക്കാം.