സംസ്ഥാന-ദേശീയ അവാര്‍ഡ് ജേതാവായ പ്രമുഖതിരക്കഥാകൃത്തും സംവിധയകനുമായിരുന്ന എ.കെ.ലോഹിതദാസ് നമ്മെ വിട്ടുപോയിട്ട് ജൂണ്‍ 28ന് ഒരുവര്‍ഷം തികയുന്നു. മലയാളസിനിമാലോകത്തിനും മലയാളസിനിമാപ്രേക്ഷകര്‍ക്കും സാംസ്കാരികലോകത്തിനും തീരാനഷ്ടമായി മാറിയിട്ട് ഒരു വര്‍ഷം തികയുന്നു.
മലയാളിയുടെ മനസ്സറിഞ്ഞ മലയാളത്തിന്റെ തനിമയുള്ള സിനിമകള്‍ നല്‍കിയ ഈ കലാകാരന്റെ ഓര്‍മ്മയുണര്‍ത്തുന്ന ഈ ദിനം നികത്താനാവാത്ത, പുനഃപ്രതിഷ്ഠ നല്‍കാന്‍ കഴിയാത്ത ഇടമാണ്, ശൂന്യതയാണ് മലയാളിക്കും മലയാളസിനിമാലോകത്തിനും സമ്മാനിച്ചത്.
സാമൂഹികപ്രതിബദ്ധതയുള്ള ഈ കലാകാരന്റെ വിടവ് പ്രതിസന്ധി നേരിടുന്ന മലയാളസിനിമാലോകത്തിനും സിനിമയെ സ്നേഹിക്കുന്ന പാവം പ്രേക്ഷകര്‍ക്കും ഇന്നും വലുതാണ്.