ബസു്യാത്രയ്ക്കിടയിലോ മുമ്പോ നിരവധിപേര്‍ ബസില്‍ കയറിയിറങ്ങാറുണ്ടു്. അവരില്‍ ചിലര്‍ യാത്ര എന്ന ആവശ്യത്തിനല്ല ബസില്‍ കയറുന്നത്. കടലയും ഇഞ്ചിമിഠായിയും വില്‍ക്കുന്നവരും ചളിപിടിച്ച കാര്‍ഡുകള്‍ നല്‍കി വിവിധരൂപത്തിലുള്ള ഭിക്ഷക്കാരും അവരില്‍പ്പെടും. കാര്‍ഡുകളിലെ വാക്കുകള്‍ പലപ്പോഴും ഏകദേശം ഒന്നായിരിക്കും. ഒരേസമയം ഭാര്യയ്ക്ക് ഭര്‍ത്താവ് അപകടത്തില്‍പ്പെടുകയും ഭര്‍ത്താവിനു് ഭാര്യ നിത്യരോഗിണിയാവുകയും ചെയ്യുമെന്നതാണ് രസകരമായ വസ്തുത. ഇങ്ങനെ പരസ്പരം രോഗിയാവുകയും ഭിക്ഷ തേടുകയും ചെയ്യുന്ന ഇവര്‍ പലപ്പോഴും മാഫിയകളുടെ പ്രതിനിധികളാവുകയും ചെയ്യാറുണ്ട്. ഇതുപറഞ്ഞപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ഒരു സംഭവം ഓര്‍മ്മ വന്നത്.
ഞാന്‍ ജോലി ചെയ്തിരുന്ന പ്രസ്സില്‍ ഇതേപോലൊരു കാര്‍ഡ് അടിക്കാന്‍ ടര്‍ക്കിടൌവ്വല്‍ കൊണ്ടു് തോളുകള്‍ മറച്ച ഒരാള്‍ വന്നത്. ഒരു മോഡല്‍ കാര്‍ഡും അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അതില്‍ അയാളുടെ ഭാര്യയുടെ പേരാണ് അടിച്ചിരുന്നത്. അതിലെ ഭര്‍ത്താവ് പാറമടയില്‍ ജോലി ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെട്ട് കാലും കൈയും നഷ്ടപ്പെട്ടുവെന്നും അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുബത്തിനു് മറ്റാരും ആശ്രയമില്ലെന്നും അതിനാല്‍ ഉദാരമായ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്നായിരുന്നു ഏകദേശമായി അതില്‍ അച്ചടിച്ചിരുന്നത്. അപ്പോള്‍ കൌണ്ടറിലുണ്ടായിരുന്ന ചേച്ചി ഇത് നിങ്ങളുടെ ഭാര്യയല്ലേയെന്നു് ചോദിച്ചു. അതെയെന്നു് അയാള്‍ ഉത്തരം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നമൊന്നും കാണാനില്ലല്ലോ എന്നു് ചോദിച്ചു. ചേച്ചി മെല്ലെയായിരുന്നു ചോദിച്ചതെന്നുകൊണ്ടു് ചേച്ചിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞങ്ങള്‍ തമാശയായി പറഞ്ഞത് അയാളുടെ ആരോഗ്യം കൊണ്ടായിരുന്നു.
ഇങ്ങനെ കാര്‍ഡ് കാഴ്ചകള്‍ പലര്‍ക്കും ഉണ്ടായിരിക്കുമെന്നറിയാം. കാരണം ഇവ നമ്മുടെ ജീവിതത്തിലെ നിത്യക്കാഴ്ചകളാണല്ലോ. ഇനി ഒന്നു കൂടി പറഞ്ഞു് ഞാന്‍ നിറുത്താം. കോഴിക്കോട് ഇതേപോലെ കാര്‍ഡ് നല്‍കി ഭിക്ഷ തേടാന്‍ രാവിലെ മഞ്ചേരി ബസ്സില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്നതിനു് പലപ്പോഴും ദൃക്‌സാക്ഷിയാവേണ്ടിവന്നിരുന്നു എന്നത് ഇത്തരം കാര്‍ഡുകളുടെ സാധ്യത മനസ്സിലാക്കമല്ലോ.