2012, ഏപ്രിൽ 2, തിങ്കളാഴ്ച
2012, മാർച്ച് 25, ഞായറാഴ്‌ച
ജോസ് പ്രകാശിന് ആദരാഞ്ജലികള്‍
ജെ സി ഡാനിയേല്‍ പുരസ്കാര വാര്‍ത്ത നല്‍കിയ സന്തോഷം അവസാനിക്കുന്നതിനുമുമ്പേ ജോസ് പ്രകാശ് യാത്രയായി. തനിക്കു മലയാളത്തിന്റെ ആ വലിയ പുരസ്കാരം ലഭിച്ചു എന്നറിയാതെ. ഈ യാത്ര ഏതൊരു മലയാളിയെയും വേദനിപ്പിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു. സിനിമയിലെ വില്ലനെ ജീവിതത്തിലെയും വില്ലനായി കണ്ടു ശീലിച്ച മലയാളിക്ക് ജോസ് പ്രകാശ് ഇഷ്ടപ്പെട്ട താരം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് സിനിമയില്‍ നിന്നകന്നിട്ടും അദ്ദേഹത്തിന്റെ പുരസ്കാര വാര്‍ത്തയ്ക്കൊപ്പം സന്തോഷിക്കാനും, കൂടെ വന്ന മരണ വാര്‍ത്തയ്ക്കൊപ്പം കണ്ണ് നനയാനും നമ്മെ പ്രാപ്തമാക്കുന്നത്.
ആദരവിന്റെ, സ്നേഹത്തിന്റെ അഞ്ജലികള്‍ ആ വലിയ കലാകാരന് മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)